വാ രക്ഷകാ - ഇക്കൂട്ടത്തിങ്കല്‍

                പല്ലവി

വാ രക്ഷകാ - ഇക്കൂട്ടത്തിങ്കല്‍

വാ രക്ഷകാ - ഇക്കൂട്ടത്തിങ്കല്‍ - നീ

            ചരണങ്ങള്‍

                        1

പാപികളായീടും നിന്‍ - ദാസര്‍ മദ്ധ്യേ വന്നു

ആത്മവരം ചൊരിഞ്ഞീടുവാനായ് - (വാ..)

                        2

ഓരോരോ ഉള്ളമതി - ലാത്മവെള്ളം നിറഞ്ഞു

വന്‍ നദികള്‍ ഇന്നൊഴുകീടുവാന്‍ - (വാ..)

                        3

ലോകത്തെ വേര്‍പിരിഞ്ഞു - വേതാളത്തോടെതിര്‍ത്തു

പാപികളെ നിന്നോടണപ്പാന്‍ - (വാ..)

                        4

നീചരാം ഞങ്ങളുടെ - യാചന കേട്ടു തിരു -

വായ്മൊഴി പോലിന്നേരത്തില്‍ നീ - (വാ..)

                        5

പാര്‍ത്തു വിളിച്ചീടുമീ - പ്പാതകരില്‍ കനിഞ്ഞു

പ്രാര്‍ത്ഥന കേട്ടരുള്‍ തരുവാന്‍ - (വാ..)