ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍

ഈ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടുവാന്‍ആ തിരുക്കുടുംബം പോലെ

നവമൊരു കുടുംബം തീര്‍ക്കുക നീ (2) 

സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്

നിരമിഴിയോടെ കേഴുന്നു (2) (ഈ ഭൂമിയില്‍..)

                    1

കാണുന്നെഴുന്ന ദൈവങ്ങളല്ലോ

മാതാപിതാക്കള്‍ നിങ്ങള്‍ 

സ്നേഹത്തിന്‍റെ പ്രതീകമായ്‌

പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്‌

ഉത്തമ സന്താനങ്ങള്‍ക്ക്

ജന്മം നല്‍കുക നിങ്ങള്‍ (2) (ഈ ഭൂമിയില്‍..)

                    2

കാണപ്പെടാത്ത ദൈവത്തിന്‍റെ

കാണപ്പെടുന്ന രൂപങ്ങള്‍

സ്നേഹസാന്ദ്രമാം സമൂഹത്തിന്

മാതൃകയാകൂ നിങ്ങള്‍

യേശുനാഥനില്‍ അഭയം തേടുക

നീയും നിന്നുടെ കുടുംബവും (2) (ഈ ഭൂമിയില്‍..)