We are doing a site revamp. Sorry for the inconvenience.
നല്‍കിടുന്ന നന്മയോര്‍ത്താല്‍
നന്ദി ചൊല്ലി തീര്‍ന്നിടുമോ
നല്‍കിടുന്ന കൃപകളോര്‍ത്താല്‍
സ്തോത്രമേകി തീര്‍ന്നിടുമോ (2)
1
അറിയാത്ത വഴികളിലും
അഴലേറും മരുവതിലും (2)
വേനല്‍ ചൂടില്‍ തളര്‍ന്നിടാതെ
നമ്മെ നാഥന്‍ കാത്തിടുന്നു (2) (നല്‍കിടുന്ന..)
2
ലോകമോഹം ഏറിയപ്പോള്‍
ശോക ചിന്ത മൂടിയപ്പോള്‍ (2)
കരം നല്‍കി അണച്ചീടുന്നു
സ്നേഹനാഥന്‍ കര്‍ത്തനവന്‍ (2) (നല്‍കിടുന്ന..)
3
എന്നുമെന്‍റെ നല്‍സഖിയായ്
ചാരെയെന്നും ദീപമതായ് (2)
കരുതും നിന്‍ കരുണയല്ലോ
ദിനം തോറും ആശ്രയമായ് (2) (നല്‍കിടുന്ന..)