We are doing a site revamp. Sorry for the inconvenience.
കാരുണ്യവാനേ കാരുണ്യവാനേ
കാരുണ്യം ചൊരിയൂ കരുണാനിധേ
കൃപാനിധിയേ കൃപാനിധിയേ
കൃപയേ ചൊരിയൂ കൃപാനിധിയേ
അവിടുത്തെ കാരുണ്യത്താല്‍ മാത്രം
അനുഗ്രഹം പ്രാപിച്ചീടും
അവിടുത്തെ കൃപയാല്‍ മാത്രം ഞങ്ങള്‍
അനുദിനം ജീവിച്ചീടും
1. ലോകത്തില്‍ എന്തെല്ലാം ഭവിച്ചാലും
ലോകപാലകനെന്നും കൂടെയുണ്ട്
അവിടുത്തെ കരങ്ങളില്‍ താങ്ങീടേണമേ
അന്ത്യം വരെ എന്നെ കാത്തീടണേ (അവിടുത്തെ..)
2. സ്നേഹിതരായവര്‍ അരികിലെത്തി ലോക
സ്നേഹത്തിലേയ്ക്കെന്നെ മാറ്റിടുമ്പോള്‍
നിത്യമാം സ്നേഹം എന്നില്‍ പകര്‍ന്ന്
നല്‍വഴിയില്‍ എന്നെ നടത്തേണമേ (അവിടുത്തെ..)
3. ആത്മാവിന്‍ നിറവില്‍ ആരാധിപ്പാന്‍
അവിടുത്തെ ശക്തിയാല്‍ നിറയ്ക്കേണമേ
ആത്മാവിന്‍ ഫലങ്ങള്‍ എന്നില്‍ നിറച്ച്
അവിടുത്തെ വേലയ്ക്കായ് ഒരുക്കേണമേ (അവിടുത്തെ..)