യെരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരും

യെരുശലേമിന്‍ ഇമ്പവീടെ എപ്പോള്‍ ഞാന്‍ വന്നു ചേരുംധരണിയിലെ പാടും കേടും എപ്പോള്‍ ഇങ്ങൊഴിയും

                                 1

ഭക്തരിന്‍ ഭാഗ്യതലമേ പരിമണസ്ഥലം നീയെ

ദുഃഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ

                                 2

രാവും അന്ധകാരം വെയില്‍ ശീതവുമങ്ങില്ലേ

ദീപതുല്യം ശുദ്ധരങ്ങു് ശോഭിച്ചീടുന്നെ

                                 3

രത്നങ്ങളല്ലോ നിന്‍‌മതില്‍ പൊന്നും മാണിക്യങ്ങള്‍

പന്ത്രണ്ടു് നിന്‍ വാതിലുകളും മിന്നും മുത്തല്ലോ

                                 4

യരുശലേമിന്‍ ഇമ്പവീടെ എന്നു് ഞാന്‍ വന്നു ചേരും

പരമരാജാവിന്‍റെ മഹത്ത്വം അരികില്‍ കണ്ടീടും

                                 5

ശ്രേഷ്ഠനടക്കാവുകളും തോട്ടങ്ങളുമെല്ലാം

കാട്ടുവാനിണയില്ലാത്ത കാട്ടുമരങ്ങള്‍

                                 6

ജീവജലനദി ഇമ്പ ശബ്ദം മേവി അതിലൂടെ

പോവതും ഈരാറുവൃക്ഷം നില്‍പ്പതും മോടി

                                 7

ദൂതരും അങ്ങാര്‍ത്തു സദാ സ്വരമണ്ഡലം പാടി

നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി

                                 8

യെരുശലേമിന്‍ അധിപനീശോ തിരുമുന്‍ ഞാന്‍ സ്തുതി പാടാന്‍

വരും വരെയും അരികില്‍ ഭവാന്‍ ഇരിക്കണം നാഥാ