നമ്മെ ജയോത്സവമായ്‌ വഴി നടത്തുന്ന

നമ്മെ ജയോത്സവമായ്‌ വഴി നടത്തുന്ന

നല്ലൊരു പാലകന്‍ യേശുവല്ലയോ!

നിന്ദിച്ചോരുടെ മുമ്പില്‍ മാനിച്ചു നടത്തുന്ന

നല്ലൊരു ദൈവം ഈ യേശുവല്ലയോ!

ഹല്ലേലൂയാ പാടി ജയം ഘോഷിക്കാം

അല്ലലെല്ലാം മറന്നാര്‍ത്തു പാടാം

എല്ലാ നാവും ചേര്‍ന്ന് ആഘോഷിക്കാം

വല്ലഭനെ എന്നും ആരാധിക്കാം (നമ്മെ..)

                        1

കണ്ണുനീര്‍ കാണുവാന്‍ കൊതിച്ച ശത്രുക്കള്‍

ഛിന്നഭിന്നമായിപ്പോയി

കഷ്ടത വരുത്തുവാന്‍ ശ്രമിച്ച വിരോധികള്‍

കഷ്ടത്തിലായിപ്പോയി

കര്‍ത്താവിന്‍റെ കൃപ കൂടെയുള്ളപ്പോള്‍ }

കണ്മണി പോലവന്‍ കാത്തു കൊള്ളും    } (2) (നമ്മെ..)

                        2

പൊട്ടക്കിണറിന്‍റെ ഏകാന്തതയിലും

പൊട്ടിത്തകര്‍ന്നിടല്ലേ

പൊത്തിഫേറിന്‍ വീട്ടില്‍ നിന്ദിതനായാലും

നിരാശനായിടല്ലേ

പിന്നത്തേതില്‍ ദൈവം മാനിച്ചിടും }

ഫറവോനും നിന്നെ മാനിച്ചിടും       } (2) (നമ്മെ..)