എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി സം‍ഹാരദൂതനെന്നെ കടന്നുപോയി (2)

                           1

കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍ 

മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ (2) (എന്‍ സങ്കടങ്ങള്‍..)

                           2

ഫറവോനു ഞാനിനി അടിമയല്ല 

പരമസീയോനില്‍ ഞാനന്യനല്ല (2) (എന്‍ സങ്കടങ്ങള്‍..) 

                           3

മാറായെ മധുരമാക്കി തീര്‍ക്കുമവന്‍ 

പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ (2) (എന്‍ സങ്കടങ്ങള്‍..) 

                           4

മനോഹരമായ കനാന്‍ ദേശമേ 

അതേ എനിക്കഴിയാത്തൊരവകാശമേ (2) (എന്‍ സങ്കടങ്ങള്‍..) 

                           5

ആനന്ദമേ പരമാനന്ദമേ 

കനാന്‍ ജീവിതമെനിക്കാനന്ദമേ (2) (എന്‍ സങ്കടങ്ങള്‍..)

                           6

എന്‍റെ ബലവും എന്‍റെ സം‍ഗീതവും 

എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ (2) (എന്‍ സങ്കടങ്ങള്‍..)