എന്നില്‍ കനിയുന്ന യേശു, അവന്‍ എത്ര മാധുര്യവാന്‍

എന്നില്‍ കനിയുന്ന യേശു,അവന്‍ എത്ര മാധുര്യവാന്‍ (2)

അവനില്‍ അണയുമ്പോളാശ്വാസമേകി

എന്‍റെ ക്ലേശങ്ങള്‍ നീക്കുന്നവന്‍ (2) (എന്നില്‍..)

                    1

എന്തിനലയുന്നു ഞാന്‍ പാരില്‍

യേശു എനിക്കെന്നും മതിയായവന്‍ (2)

കരുതിടുന്നവന്‍ എനിക്കായ് ദിനവും

തന്‍ മറവില്‍ വസിക്കും ഞാന്‍ തന്‍ ചിറകില്‍ വസിക്കും (2) (എന്നില്‍..)

                    2

ഉള്ളം കലങ്ങീടുമ്പോളേശു

ഉള്ളംകരത്തില്‍ വഹിച്ചീടുന്നു (2)

കണ്ണീര്‍ താഴ്വരയതിലും കരുതും 

എനിക്കായ് കരുതുമവന്‍ എന്നെ അത്ഭുതമായ്‌ നടത്തും (2) (എന്നില്‍..)