We are doing a site revamp. Sorry for the inconvenience.
താരം.. നീല വാനില്‍ ഉദിച്ചുയര്‍ന്നു വാ..
രാഗം.. ഈണമോടെ അണിഞ്ഞൊരുങ്ങി വാ..
മോദം.. ശന്തിഗീതം ഉതിര്‍ത്തുതിര്‍ത്തു വാ..
ഈ നാള്‍.. ദൈവ പുത്രന്‍ ജാതനായി ധരാതലേ മോദാല്‍..
വാനം.. പൊന്‍ കതിര്‍പ്പൂ നിറഞ്ഞു തൂകി വാ..
പുത്തന്‍.. സുപ്രഭാതം വിളിച്ചുണര്‍ത്തി വാ..
രാവേ.. ശിശിര നാളില്‍ കുളിച്ചൊരുങ്ങി വാ..
ഈ നാള്‍.. ദൈവ പുത്രന്‍ ജാതനായി ധരാതലേ മോദാല്‍..
നവം നവം.. സമീരണം.. പദം പദം.. അടുക്കയായ്..
വരൂ വരൂ.. നിലാവൊളീ.. തരൂ തരൂ.. ചിലമ്പൊലീ..
മരന്ദമണിഞ്ഞ സുഗന്ധദളങ്ങളാകമാനമിഹ താളമേളമണികേ (2)
ഇഹത്തില്‍ ജാതനായ് മേരി സൂനു ജാതനായ്
വാനദൂതന്‍ ഭൂവിതില്‍ ശാന്തി നേര്‍ന്നരുളീ
പരത്തില്‍ നാഥന് സ്തോത്രമെന്നും സ്തോത്രമേ
ഭൂവിടത്തില്‍ മാനവന് ശാന്തിയെന്നെന്നും (2) (താരം..)
From Christmas Songs