അബ്ബാ പിതാവേ ഞാന്‍ വരുന്നു

അബ്ബാ പിതാവേ ഞാന്‍ വരുന്നുതൃപ്പാദം തേടി ഞാന്‍ വരുന്നു

നിന്‍ മുഖം കാണുവാന്‍ നിന്‍ മൊഴി കേള്‍ക്കുവാന്‍

എന്‍ മനം തുറക്കേണമേ

                        1

എഴയിന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ

കേഴുമെന്‍ മനസിന്‌ കാതേകണേ

ആഴത്തില്‍ നിന്ന് ഞാന്‍ യാചിക്കുന്നെ

വാഴുന്ന മന്നവനോടിതാ ഞാന്‍

                        2

അതി ശോഭിതമാം തിരുമുഖം ഞാന്‍

മതിവരുവോളം കണ്ടാനന്ദിക്കും

പതിനായിരങ്ങളില്‍ അതി ശ്രേഷ്ഠനേ

മതിയെനിക്കെന്നും നിന്‍ പാദപീഠം