പകലിലും പ്രഭാ രാജ്യത്തെ ദൂരെ വിശ്വാസത്താല്‍ കാണാമേ

പകലിലും പ്രഭാ രാജ്യത്തെ

ദൂരെ വിശ്വാസത്താല്‍ കാണാമേ;

താതന്‍ കാത്തിരിക്കുന്നക്കരെ

വീടങ്ങുണ്ടാക്കീടാനെന്‍ സഖേ.

ഇമ്പമായ്‌ വേഗം നാം

ഇമ്പലോകെ തമ്മില്‍ കാണും നാം

ഇമ്പമായ്‌ വേഗം നാം

ഇമ്പലോകെ തമ്മില്‍ കാണും നാം

                    1

ആ ഇമ്പകരയില്‍ പാടും നാം

ഭക്തരിന്‍ മാധുര്യ കീര്‍ത്തനം;

ഖേദമോ താപമോ അങ്ങില്ല

ആശ്വാസേ ദീര്‍ഘശ്വാസമില്ല- (ഇമ്പമായ്‌..)

                    2

നമ്മുടെ സ്വര്‍ഗ്ഗ താതനു നാം

നിത്യവും സ്തോത്രം ചെയ്തീടുമേ;

തന്മഹാ സ്നേഹ ദാനത്തിനും

ജീവിതാനുഗ്രഹങ്ങള്‍ക്കുമേ- (ഇമ്പമായ്‌..)