We are doing a site revamp. Sorry for the inconvenience.
മെറി മെറി മെറി ക്രിസ്ത്മസ്..ഒഹൊ.ഹൊഹൊ.ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്
മേരി സുതന്‍ യേശുപരന്‍ അന്നൊരുനാള്‍ (2)
ബേതലേം പുരിയില്‍ മഞ്ഞണിഞ്ഞ രാവില്‍
മംഗളമരുളാന്‍ പിറന്നു..
മെറി മെറി മെറി ക്രിസ്ത്മസ്..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്
1
ഹൃദയങ്ങള്‍ ഒന്നാക്കി ആനന്ദം പങ്കിടുവിന്‍
വാനിടവും ഭൂവനവും മലര്‍ ചൊരിഞ്ഞാനന്ദിപ്പിന്‍ (2)
തലമുറകള്‍ തിരുസുതനിന്‍ സ്നേഹം പകര്‍ന്നിടുമേ
പാരെല്ലാം തവ കൃപയേ ദിനം ദിനം ഘോഷിക്കുമേ..
മെറി മെറി മെറി ക്രിസ്ത്മസ്..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്
2
ഈ നാളില്‍ ദുഃഖങ്ങള്‍ പരിചോടകന്നീടുമേ
എളിയവരില്‍ എളിയവനാം രക്ഷകനും ജാതനായ് (2)
ദ്വേഷങ്ങള്‍ ഇനിയില്ല പകയും മറന്നിടൂമേ..
അവന്‍ കൃപയാല്‍ നാമെല്ലാം ഒന്നായ് മാറിടുമേ..
മെറി മെറി മെറി ക്രിസ്ത്മസ്..ഒഹൊ.ഹൊഹൊ.
ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്ത്മസ്...