We are doing a site revamp. Sorry for the inconvenience.
ദൈവപുത്രന്‍ ഇന്നു ജാതനായി
ദാവീദിന്‍ നഗരിയില്‍ ജാതനായി
ഏദനിലരുളിയ വാഗ്ദത്തം പോല്‍
നരര്‍ക്കായി ഉലകില്‍ ജാതനായ് മശിഹ
സ്തോത്രം പാടി പുകഴ്ത്തിടുവിന്‍
ആ.. ആനന്ദം.. (4)
ദേവകുമാരനെ വാഴ്ത്തിന്‍
രാജകുമാരനെ പുകഴ്ത്തിന്‍
ലോക രക്ഷകനെ സ്തുതിച്ചീടുവിന്‍
ദേവാ.. ദേവാ.. (2)
ദേവ ദേവ ദേവനെ രാജ രാജ രാജനെ
സ്തോത്രം പാടി പുകഴ്ത്തിടുവിന്‍
1
കന്യകമേരിയില്‍ നന്ദനനായ്
മാട്ടിന്‍ തൊഴുത്തില്‍ മണിദീപമായ്
അന്നൊരു രാവിലാ ബേത്ലഹേമില്‍
ഏഴകളാം നരര്‍ക്കായ് ജാതനായ് മശിഹാ
സ്തോത്രം പാടി പുകഴ്ത്തീടുവിന്‍ (ആ.. ആനന്ദം..)
2
മാലാഖമാര്‍ ചൊന്ന വാര്‍ത്ത കേട്ട്
ആടുകളെ വെടിഞ്ഞാട്ടിടയര്‍
ഓടിക്കൂടി നാഥന്‍ യേശുമുമ്പില്‍
ശാന്തം പ്രീതി നല്‍കുവാന്‍ ജാതനായ് മശിഹാ
സ്തോത്രം പാടി പുകഴ്ത്തീടുവിന്‍ (ആ.. ആനന്ദം..)