താതന്‍റെ മാര്‍വ്വല്ലേ ചൂടെനിക്ക്‌

താതന്‍റെ മാര്‍വ്വല്ലേ ചൂടെനിക്ക്‌

താതന്‍റെ കൈയ്യല്ലേ തണലെനിക്ക് (2)

കൊതിയേറുന്നേ അരികില്‍ വരാന്‍

തിരുപാദത്തില്‍ കിടന്നിടുവാന്‍ (2)

ആരാധനാ.. ആരാധനാ.. (4)

                    1

തുല്യം ചൊല്ലാന്‍ ആരുമില്ലേ

അങ്ങേപ്പോലെ യേശുവേ (2)

ജീവനേ സ്വന്തമേ

അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ..)

                    2

അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍

ആവതില്ല ആര്‍ക്കുമേ (2)

സ്നേഹമേ പ്രേമമേ

അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ..)

Lyrics & Music: രാജേഷ്‌ ഏലപ്പാറ

Album : വാഗ്ദത്തം