സ്തുതി സ്തുതി എന്‍ മനമേ

സ്തുതി സ്തുതി എന്‍ മനമേസ്തുതികളില്‍ ഉന്നതനെ

നാഥന്‍ നാള്‍ തോറും ചെയ്ത നന്മകളെയോര്‍ത്ത്‌

പാടുക നീ എന്നും മനമേ (2) (സ്തുതി..)

                            1

അമ്മയെപ്പോലെ നാഥന്‍ താലോലിച്ചണച്ചിടുന്നു (2)

സമാധാനമായ്‌ കിടന്നുറങ്ങാന്‍

തന്‍റെ മാര്‍വില്‍ ദിനം ദിനമായ്‌ (2) (സ്തുതി..)

                            2

കഷ്ടങ്ങളേറിടിലും എനിക്കേറ്റമടുത്ത തുണയായ്‌ (2)

ഘോരവൈരിയിന്‍ നടുവിലവന്‍

മേശ നമുക്കൊരുക്കുമല്ലോ (2) (സ്തുതി..)

                            3

ഭാരത്താല്‍ വലഞ്ഞീടിലും തീരാ രോഗത്താലലഞ്ഞീടിലും (2)

പിളര്‍ന്നീടുമോരടിപ്പിണരാല്‍ 

തന്നിടും നീ രോഗ സൌഖ്യം (2) (സ്തുതി..)