മഞ്ഞിന്‍ കുളിരതില്‍ രാവുറങ്ങീടുന്ന സുന്ദരവേളയതില്‍

മഞ്ഞിന്‍ കുളിരതില്‍ രാവുറങ്ങീടുന്ന സുന്ദരവേളയതില്‍

നീലാമ്പല്‍ ചേലില്‍ പൂവിട്ടുണരുന്നു സ്നേഹത്തിന്‍ ഗാനമിതാ (2)

ഒഴുകുകയായ്‌ കുളിരലയായ്‌ പുലരിയുടെ നവഗാനം (2) (മഞ്ഞിന്‍..)

                                          1

കൂരിരുള്‍ നീക്കിടുവാന്‍ കരുണ തന്‍ മുത്തം ചൊരിഞ്ഞിടുവാന്‍

ബന്ധനമാകെ നീക്കി സ്വാതന്ത്ര്യത്തിന്‍ ദൂതു പകര്‍ന്നിടുവാന്‍ (2)

രാജാവാം രാജാവായി മേരിയിന്‍ പുത്രനായി

പുല്‍ക്കൂട്ടില്‍ ഉണ്ണിയേശു ജീവന്‍റെ നന്മ നല്‍കാന്‍ (2) (ഒഴുകുകയായ്‌..)

                                          2

ഉണ്ണിയെ കണ്ടിടുവാന്‍ വന്നടുത്തു ദൂരെ നിന്നും രാജാക്കള്‍

കൊണ്ടു വന്നു സമ്മാനം ഉണ്ണിയുടെ കാല്‍ക്കലര്‍പ്പിച്ചു (2)

സര്‍വ്വജനത്തിനും മഹാ സന്തോഷം 

സര്‍വ്വമനസ്സിനും മാധുര്യമേകിടാന്‍ (2) (ഒഴുകുകയായ്‌..)