കനിവോടെ കാക്കുമെൻ താതൻ

കനിവോടെ കാക്കുമെൻ താതൻ

ഒരുനാളും കൈവെടിയില്ല

രോഗങ്ങൾ വന്നാലും ശോകങ്ങൾ വന്നാലും

കനിവോടെ കാക്കുമെൻ താതൻ (2)

1. അലയുന്ന തോണിയിൽ അഴലാതെ നില്പാൻ

  ചാരത്തെത്തുമെൻ യേശു (2)

  ഇരമ്പുന്ന കാറ്റും ഇളകുന്ന കടലും

  വചസ്സാലെ ശാന്തമാക്കും (2)

  തളരാതെ പതറാതെ കൃപയേകി കാക്കും

  ജീവന്‍റെ നാഥനാം യേശു (2) (കനിവോടെ..)

2. ഈ ലോകജീവിതം നശ്വരമെന്നെണ്ണി

  ലാക്കിലേക്കോടിടുന്നു (2)

  വയലിൽ വിടരും പൂപോലെയാകും

  മനുജാ നിൻ ജീവകാലം (2)

  ക്ലേശങ്ങളേറും ഈ ലോകവാസം

  നാഥന്‍റെ കൃപയാൽ നയിക്കാം (2) (കനിവോടെ..)

Song Lyrics & video of 'kanivode kaakkumen thaathan, oru naalum kaivediyilla'