We are doing a site revamp. Sorry for the inconvenience.
പ്രാര്‍ത്ഥിപ്പാന്‍ കൃപയേകണേ
യാചിപ്പാന്‍ കനിവേകണേ
വരമരുളണെ കൃപ ചൊരിയണെ
പ്രിയനേയെന്‍ യേശു നാഥാ (2)
1
ഭാരങ്ങള്‍ നിന്‍ ചുമലില്‍ ഏറ്റിടുമ്പോള്‍
ദുഃഖങ്ങളെല്ലാം മാറ്റിടുമ്പോള്‍ (2)
നന്ദിയോടെന്നും നിന്‍ മാറോടു ചാരുവാന്‍
ഏകണേ ആത്മാവില്‍ ശക്തിയെന്നും (2) (പ്രാര്‍ത്ഥിപ്പാന്‍..)
2
ജീവിതം കൃപകളാല്‍ നിറഞ്ഞിടുമ്പോള്‍
എന്നുള്ളില്‍ ആനന്ദമേറിടുമ്പോള്‍ (2)
സ്തോത്രമോടെന്നും നിന്‍ സവിധേ വരുവാന്‍
നല്‍കണേ നാവിന്‍മേല്‍ സ്തുതിഗീതങ്ങള്‍ (2) (പ്രാര്‍ത്ഥിപ്പാന്‍..)
3
എന്‍ വഴിയെല്ലാം അടഞ്ഞിടുമ്പോള്‍
മുന്‍പില്‍ നീ പാതകള്‍ തുറന്നിടുമ്പോള്‍ (2)
താഴ്മയോടെന്നും നിന്‍ പാദെ അണയാന്‍
കനിയണേ ദൈവമേ എന്നുമെന്നും (2) (പ്രാര്‍ത്ഥിപ്പാന്‍..)