നീലാകാശവും കടന്നു ഞാന്‍ പോകും

നീലാകാശവും കടന്നു ഞാന്‍ പോകും

എന്‍റെ യേശു വസിക്കും നാട്ടില്‍ (2)

ചേര്‍ന്നിടും ഞാന്‍ ശുദ്ധരൊത്ത് (2)

പാടീടും രക്ഷയിന്‍ ഗാനം (നീലാകാശവും..)

                        1

എന്നെ സ്നേഹിച്ചു ജീവന്‍ തന്നവന്‍ നാഥന്‍       |

മേഘത്തില്‍ എന്നെ ചേര്‍പ്പാന്‍ വീണ്ടും വന്നിടും| (2)

എന്നെ സ്നേഹിച്ച നാഥന്‍                                     |

വാനില്‍ കാഹള നാദം മുഴങ്ങുമന്നാളില്‍

ചേര്‍ന്നീടും പ്രിയനൊത്തു ഞാന്‍ (2) (ചേര്‍ന്നിടും..)

                        2

ഇന്നു കാണുന്നതെല്ലാം നശ്വരമെന്നാല്‍         |

അഴിയാത്ത നിത്യ സ്വര്‍ഗ്ഗം ദൈവം തന്നിടും| (2)

ആഹാ അഴിയാത്ത സ്വര്‍ഗ്ഗം                          |

ഈ മണ്ണിന്‍ ശരീരം നീങ്ങുമന്നാളില്‍

യേശുവെപ്പോലെയാകും ഞാന്‍ (2) (ചേര്‍ന്നിടും..)