We are doing a site revamp. Sorry for the inconvenience.
പറഞ്ഞുതീരാത്ത ദാനം നിമിത്തംദൈവത്തിനു സ്തോത്രം
എന്‍റെ ദൈവത്തിനു സ്തോത്രം (2)
എണ്ണിയാല്‍ തീരാത്ത നന്‍മകളോര്‍ത്ത്
ദൈവത്തിനു സ്തോത്രം
എന്‍റെ ദൈവത്തിനു സ്തോത്രം (2)
കൃപയാല്‍ കൃപയാല്‍
ദൈവത്തിന്‍ കൃപയാല്‍
ദയയാല്‍ ദയയാല്‍
ദൈവത്തിന്‍ ദയയാല്‍
1
നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി
ക്രിസ്‌തുവെന്ന പാറമേല്‍ നിറുത്തിയതോ
ദൈവകൃപയാല്‍ ദൈവകൃപയാല്‍ (കൃപയാല്‍..)
2
ശ്രേഷ്ഠകരമായ പദവികള്‍ക്കായ്
നിര്‍ണ്ണയപ്രകാരം തിരഞ്ഞെടുത്തു
നിത്യജീവപാതയില്‍ ഉറപ്പിച്ചതോ
ദൈവകൃപയാല്‍ ദൈവകൃപയാല്‍ (കൃപയാല്‍..)