മാലാഖവൃന്ദം പാടിയ രാത്രി

മാലാഖവൃന്ദം പാടിയ രാത്രിപാരാകെ മഞ്ഞില്‍ മുങ്ങിയ രാത്രി (2)

മാനവര്‍ക്കാനന്ദം ഏകിയ നാഥന്‍

കാലിത്തൊഴുത്തില്‍ പിറന്ന രാത്രി

രാജാധി രാജനേശു പിറന്ന രാത്രി 

                        1

അത്യുന്നതങ്ങളില്‍ ദൈവമഹത്വം

പാടിപ്പുകഴ്ത്തിയ രാത്രി (2)

ഭൂമിയില്‍ സന്മനസ്സുള്ളോര്‍ക്കു ശാന്തി

അരുളിയ നാഥന്‍ പിറന്ന രാത്രി

ഇന്നു സ്നേഹത്തിന്‍ പൂമഴ പെയ്ത രാത്രി (2) 

                        2

വിണ്ണിലെ താരകള്‍ നാഥനെ നോക്കി

പുഞ്ചിരി തൂകിയ രാത്രി (2)

മണ്ണിലെ മാനവര്‍ക്കാനന്ദമേകാന്‍  

രാജാധി രാജന്‍ പിറന്ന രാത്രി 

ഇന്നു സ്വര്‍ഗ്ഗീയമാം ശുഭ രാത്രി (2) (മാലാഖവൃന്ദം..)