We are doing a site revamp. Sorry for the inconvenience.
ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍
അനേക കഷ്ടത്തൂടെ
കടക്കും സ്വര്‍ഗ്ഗരാജ്യത്തില്‍
ഇടുക്കു വാതിലൂടെ
യേശുവേ നിന്‍ സ്നേഹത്താല്‍
കാക്കുകെന്നെ യുദ്ധത്തില്‍;
പിന്നെ ഞാന്‍ നിന്‍ ശക്തിയാല്‍
എത്തും നിന്‍റെ കയ്യില്‍
1
അശക്തന്‍ ഞാന്‍ നടക്കുവാന്‍
നീയോ ബലത്തിന്‍ പൂര്‍ത്തി;
തളര്‍ച്ചയേറും ഓടുവാന്‍
വിറയ്ക്കുമെന്‍റെ മൂര്‍ത്തി (യേശുവേ..)
2
അസഹ്യ കഷ്ട സഞ്ചയം
അടുക്കയില്‍ തുണയ്ക്ക;
കനക്കും ആധി നെഞ്ചകം
കടക്കിലോ കെടുക്ക (യേശുവേ..)
3
കഠോര ശത്രു സേനകള്‍
പ്രവാഹിക്കില്‍ തടുക്ക;
കടുത്ത പാപ ബാധകള്‍
നിന്‍ ചോരയാല്‍ ഹരിക്ക (യേശുവേ..)
4
പ്രയാണമിങ്ങൊടുങ്ങിയാല്‍
രണങ്ങളില്ല പിന്നെ;
കരേറ്റുകന്നു പ്രീതിയാല്‍
യെരുശലെമിലെന്നെ (യേശുവേ..)