പാടുവിന്‍ സമോദരായ് പാടുവിന്‍ ഹല്ലേലൂയാ

പാടുവിന്‍ സമോദരായ് പാടുവിന്‍ ഹല്ലേലൂയാ ബേതലഹേമിലെ പുല്‍തൊഴുത്തില്‍ രക്ഷകന്‍ അവതരിച്ചു (2)

                                        1

പാലൊളി വിതറി പാരിതില്‍ എന്നും വാനില്‍ വിളങ്ങിയ താരം 

പാരിന്നധീശനാം പരലോകനാഥന്‍ പാരില്‍ പിറന്ന ദിനേ (2)

ഉന്നതെ ദേവനു സ്തോത്രം മന്നില്‍ ദൈവിക ശാന്തിയുമേ (2) (പാടുവിന്‍..)

                                        2

പാതിരാ രാവില്‍ വാനില്‍ മുഴങ്ങി ആലോലമാര്‍ന്നൊരു ഗാനം 

ആനന്ദമോടെ ലോകം ശ്രവിച്ചു അനുപമ സ്നേഹ സന്ദേശം (2)

ഉന്നതെ ദേവനു സ്തോത്രം മന്നില്‍ ദൈവിക ശാന്തിയുമേ (2) (പാടുവിന്‍..)