We are doing a site revamp. Sorry for the inconvenience.
1. ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ കഴു-
കീട്ടു തന്നുടുപ്പു-കളുടുത്ത ശേഷം (2)
പിന്നെയും ചാരിയിരുന്നു ചൊന്നവരോടു ഞാൻ
ഇന്നു നിങ്ങളോടു ചൊന്നതിന്നതെന്നുള്ളിൽ (2)
2. നിങ്ങൾ അറിയുന്നുവോ ഗുരുവുമധിപനു മെ-
ന്നിങ്ങനെ നിങ്ങൾ വിളിച്ചീടുന്നതെന്നെ (2)
അങ്ങിനെ ഞാനാകയാൽ നന്നായുരയ്ക്കുന്നു-യെന്നാൽ
നിങ്ങളുടെ നാഥനും ഗുരുവുമായ ഞാൻ (2)
3. നിങ്ങൾ പാദങ്ങളെ കഴുകിയെങ്കിൽ തമ്മിൽ
നിങ്ങളും പാദങ്ങളെ കഴുകേണ്ടതാകുന്നു (2)
നിങ്ങളോടു ചെയ്തവണ്ണം നിങ്ങളും ചെയ്യാനൊരു-
മംഗല ദൃഷ്ടാന്തമിന്നു തന്നു നിങ്ങൾക്കു (2)
4. ആമേനാമേൻ നിങ്ങളോടു ഞാനുരയ്ക്കുന്നു തൻ-
കർത്താവിനേക്കാൾ ദാസനു-മയച്ചവനെക്കാൾ (2)
ദൂതനും വലുതല്ല-യിവ നിങ്ങളറിയുന്നെങ്കിൽ-
ചെയ്തു-വെന്നാലവ നിങ്ങൾ ധന്യരാകുന്നു (2)
5. ഇങ്ങനെ താഴ്മ ഉപദേശിച്ചു യേശുവേ ദോഷം-
തിങ്ങി-യേറ്റം പൊങ്ങിയുള്ളോരീയടിയനെ (2)
ഭംഗിയിൽ താഴ്മപ്പെടുത്തി മംഗലമാക്കി-
കൃപ താങ്ങുവാൻ തിരുകടാക്ഷമിങ്ങു നൽകുക (2)
Lyrics: റവ. യുസ്തൂസ് യോസഫ് (വിദ്വാന് കുട്ടിയച്ചന്‍ )
From: Holy Thursday Songs