സുരഭിലസുന്ദര സ്തുതിഗീതം
സുരഭിലസുന്ദര സ്തുതിഗീതം
ഉയരുന്നു കല്ലറ പാദാവില് (2)
രാജാധി രാജന് യേശുനാഥന്‍
ജയഘോഷത്തോടുയര്ക്കുന്നു (2)
വാഴ്ത്തിപ്പാടിടാം കര്‍ത്തനെ, നന്ദിയേകി ബലിയേകിടാം
തിരുമുല്ക്കാഴ്ചയേകിടാം, സ്വയം യാഗമായ് തീര്‍ന്നിടാം (2)
1
വിശുദ്ധഗണം അണി ചേരുന്നു
രക്ഷകന്റെ ഉദ്ധാനത്തില് (2)
പാരിടമാകെ പൊന്നൊളി വീശി
പ്രപഞ്ച നാഥന് ഉയിര്‍ത്തെണീറ്റു (2) (വാഴ്ത്തി..)
2
സര്‍വ്വചരാചരം അണി നിരന്നു
ജീവനാഥന്റെ ഉദ്ധാനത്തില് (2)
ആഹ്ലാദത്താല്‍ ആലപിപ്പൂ
യേശുനാഥന്‍ ഉദ്ധിതനായ് (2) (വാഴ്ത്തി..)
From Easter Songs