വരിക നാഥാ! ഈ യോഗത്തിങ്കല്‍ - നീ
പല്ലവി
വരിക നാഥാ! ഈ യോഗത്തിങ്കല്‍ - നീ
വരിക നാഥാ! ഈ യോഗത്തിങ്കല്‍
ചരണങ്ങള്‍
1
മന്ദബുദ്ധിയോടിതാ - ദാസന്മാര് വന്നീടുന്നേ
തരിക നാഥാ - സല്ബുദ്ധിയിപ്പോള് - (വരിക..)
2
മണ്ണുമയമാം ഞങ്ങള്‍ - മദ്ധ്യത്തില്‍ വന്നിറങ്ങി
നിറയ്ക്ക നാഥാ - നിന്നാത്മാവിനാല്‍ - (വരിക..)
3
ആശയോടിതാ ഞങ്ങള്‍ - സാഷ്ടാംഗം വീണിടുന്നേ
ആശിഷം താ മഴ - പെയ്യുമ്പോലെ - (വരിക..)
4
ഹല്ലേലൂ ഹല്ലേലുയ്യാ - പാടുവിന്‍ യേശുവിന്നു
കൊടുപ്പിന് സദാ - സ്തുതി സ്തോത്രങ്ങളെ - (വരിക..)
5
താതസുതാത്മാവിന്നു - വന്ദനം ഇന്നുമെന്നും
ആക സദാ - കാലാന്ത്യത്തോളം - (വരിക..)