We are doing a site revamp. Sorry for the inconvenience.
യേശുവേ നീയെനിക്കായ് ഇത്രയേറെ സ്നേഹമേകാന്‍
അടിയനില്‍ യോഗ്യതയായ് എന്തു കണ്ടു നീ
സ്നേഹമേ നിന് ഹൃദയം ക്ഷമയുടെ സാഗരമോ
നന്മകള്ക്കു നന്ദിയേകാന്‍ എന്തു ചെയ്യും ഞാന്‍
1
മനഃസ്സുഖമെങ്ങുപോയി എനിക്കല്ല ശാന്തിതെല്ലും
നിമിഷസുഖം നുകരാന്‍ കരളിനു ദാഹമെന്നും
കദനങ്ങളേറും നേരം തിരഞ്ഞില്ല നിന്നെ നാഥാ
പകയുടെ തീക്കനലായ് മുറിവുകളേറിയെന്നില്‍
ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ (യേശുവേ..)
2
നിരന്തരമെന്‍ കഴിവില്‍ അഹങ്കരിച്ചാശ്രയിച്ചു
പലരുടെ സന്മനസ്സാല് ഉയര്‍ന്നതും ഞാന്‍ മറന്നു
അടച്ചൊരു കോട്ടപോലായ് ഹൃദയത്തിന് വാതിലെന്നും
എളിയവര് വന്നിടുമ്പോള്‍ തിരക്കിന്റെ ഭാവമെന്നും
ഈശോ പറയൂ നീ ഞാന്‍ യോഗ്യനോ (യേശുവേ..)
Lyrics : ഫാ. തദേവൂസ് അരവിന്ദത്ത്
Mucis : വയലിന് ജേക്കബ്
Album : അഞ്ജനം