പ്രാർത്ഥനയായ് ഞാൻ വരുന്നു എന്നെ നീ സ്വീകരിക്കൂ
പ്രാർത്ഥനയായ് ഞാൻ വരുന്നു
എന്നെ നീ സ്വീകരിക്കൂ
യാചനയായ് തിരുമുമ്പിൽ
എന്നെ നീ കേൾക്കേണമേ (2)
നാഥാ നീ വരണേ നിൻ സ്നേഹദീപവുമായ്
നാഥാ നീ തരണേ നിൻ കൃപ ദാനമായി (2)
1
അനുതാപ സമയമിതാ
അനുഗ്രഹ നിമിഷമിതാ (2)
നാഥാ നിൻ ദാസരിൽ കനിയേണമേ
പാപാന്ധകാരം നീക്കേണമേ (2)
പാപാന്ധകാരം നീക്കേണമേ (നാഥാ..)
2
ക്രൂശെനിക്കനുഭവമായ്
ജീവന്റെ ഉറവിടമായ് (2)
പാതയിൽ പതറിടാതനുദിനവും
എന്നെ നിൻ ദാസനായ് അണച്ചീടണേ (2)
എന്നെ നിൻ ദാസനായ് അണച്ചീടണേ (നാഥാ..)