പ്രാണപ്രിയ യേശുനാഥാ എന്നിങ്ങു വന്നീടും

             പല്ലവി

പ്രാണപ്രിയ യേശുനാഥാ

എന്നിങ്ങു വന്നീടും

പൊന്‍മുഖം ഞാന്‍ ഒന്നു കാണ്മാന്‍

സര്‍വ്വം മറന്നു പാടാന്‍..

         അനുപല്ലവി

നാഥാ വരണേ എന്‍റെ ദുരിതങ്ങള്‍ അകറ്റണമേ

         ചരണങ്ങള്‍

                   1

നിന്‍ വരവിന്‍ ലക്ഷണങ്ങള്‍

നാടെങ്ങും കാണുമ്പോള്‍

വാഗ്ദത്തങ്ങളിലാശവച്ചു ഞാന്‍

നാള്‍തോറും കാത്തിടുന്നു.. (നാഥാ..)

                   2

തേജസില്‍ നീ വെളിപ്പെടും നാളില്‍

സല്‍ഫല പൂര്‍ണ്ണതയാല്‍

താവകസന്നിധേ ശോഭിതനാകുവാന്‍

ആത്മാവാല്‍ നയിക്കേണമേ.. (നാഥാ..)

                   3

നല്ല ദാസാ എന്‍ മഹത്വത്തില്‍

നീയും പ്രവേശിക്ക..

അന്‍പാര്‍ന്ന നിന്‍ സ്വരം ഇമ്പമായ്‌ കേള്‍ക്കുവാന്‍

എന്നേയും യോഗ്യനാക്കൂ.. (നാഥാ..)

                   4

ഇരുളിന്‍ വഴിയില്‍ അലയും സഹജരില്‍

രക്ഷയിന്‍ ദൂതേകാന്‍..

ആത്മഭാരം അടിയനിലേകണേ 

തിരുഹിതം തികച്ചിടുവാന്‍ (നാഥാ..)