We are doing a site revamp. Sorry for the inconvenience.
പാടാം ഈ രാവില്‍ ഇനിയൊന്നായ് ഗ്ലോറിയാ
നിറയും മനമോടെ തിരുനാമം പാടിടാം (2)
മഞ്ഞണിഞ്ഞൊരീ രാവില്‍ മഹിതലമുറങ്ങുമീ രാവില്‍
താരവൃന്ദങ്ങള് പോലും സ്തുതി മീട്ടിടുന്നൊരീ രാവില്‍
വരവായ് ജന്മസുകൃതമായ് മഹി തന് അധിപതിയായ്
തിരുസുതന് ജാതനായ്.. തിരുസുതന് ജാതനായ് (പാടാം..)
1
തമസ്സിലലയുന്ന മാനസങ്ങളില്‍ കിരണമായവന് വന്നൂ
അരുണകിരണമായന്നുമിന്നുമവന് കരുണ ചൊരിയുവാന്‍ വന്നൂ
പുതുയുഗപ്പിറവിയായ് പുതു പുലരി തന് ശോഭയായ് (2) (വരവായ്..)
2
തിരുസുതന്റെ തിരുമേനി കാണുവാന്‍ വാനവൃന്ദം നിരന്നു
ദേവസൂനുവിന് ദര്‍ശനം തേടി ഇടയരും വന്നു ചേര്‍ന്നു
താളമേളങ്ങളോടെ നാമൊന്നായ് ചേര്‍ന്നു പാടാം (2) (വരവായ്..)
From Christmas Songs