We are doing a site revamp. Sorry for the inconvenience.
ദൈവത്തിന്റെ പൈതല്‍ ഞാന്‍
സ്വര്‍ഗ്ഗ രാജ്യം എന്റെതു-പാടും ഞാന്‍
സ്വര്ഗ്ഗദൈവ പിതാവിന്നും
രക്ഷകനാം യേശുവിന്നും
ശുദ്ധിവരുത്തീടും പരി-
ശുദ്ധാത്മാവിന്നും സ്തുതിപാടും- (ദൈവ..)
1
ദൈവം എന്നെ കാണുന്നു
ഞാന്‍ പാടുമ്പോള്‍ കേള്‍ക്കുന്നു-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)
2
ദൈവത്തിന്റെ ദൂതന്മാര്
എന്നെ കാവല്‍ ചെയ്യുന്നു-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)
3
യേശു എന്റെ സ്നേഹിതന്
കൂടെയുണ്ടെല്ലായ്പോഴും-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)
4
ശുദ്ധിയിലെന്നെ കാക്കേണം
ശുദ്ധദൈവ ത്രിയേകാ-പാടും ഞാന്‍ (സ്വര്‍ഗ്ഗ..)