We are doing a site revamp. Sorry for the inconvenience.
ജനങ്ങള്‍ തിങ്ങിയ ബെത്ലഹേമില്‍
ജോസഫും മറിയവും എത്തി
ക്ഷീണിതരായവര്‍ ആ രാവില്‍
വഴിയമ്പലങ്ങള്‍ തേടി (ജനങ്ങള്‍ ..)
1
വാതിലില്‍ മുട്ടി - ഇടമില്ലാ
വീടുകള്‍ തേടി - സ്ഥലമില്ലാ (2)
ദൈവപുത്രന് പിറക്കാനായ്
കാലിക്കൂട്ടില്‍ അഭയം കിട്ടി (ജനങ്ങള്‍ ..)
2
ആട്ടിടയര്‍ കേട്ട ദിവ്യഗാനം
ദൂതന്മാര് പാടി ലോകര്‍ക്കായ് (2)
സര്‍വ്വജനത്തിനും സന്തോഷമായ്
രക്ഷിതാം ക്രിസ്തു ജാതനായ് (ജനങ്ങള്‍ ..)
3
സ്വര്‍ഗ്ഗീയസൈന്യം ഘോഷിച്ചു
അത്യുന്നതങ്ങളില്‍ മാമഹത്വം (2)
ദൈവീകപ്രസാദമുള്ളവര്ക്ക്
ഭൂമിയില്‍ ശാന്തി സമാധാനം (ജനങ്ങള്‍ ..)
Lyrics: പി.കെ. ജോണ്സണ്
Music : ആല്‍ബര്‍ട്ട് വിജയന്
From Christmas Songs