We are doing a site revamp. Sorry for the inconvenience.
കാല്‍വരിക്രൂശില്‍ യാഗമായ് തീര്‍ന്നവനേ
കാരുണ്യനാഥാ തിരുമുമ്പില്‍ നമിച്ചിടുന്നു
പാപവും ശാപവും നീക്കി എന്നില്‍
പാവനാത്മാവിനെ നല്കണമേ (കാല്‍വരി..)
1
എല്ലാ രോഗങ്ങള്ക്കുമവന് വിടുതല്‍ നല്‍കും
കണ്ണുനീര് തൂകുമ്പോള്‍ മനസ്സലിയും
ഓരോ നാളുമെന്റെ ഭാരം ചുമന്നീടും
ആധികള്‍ വ്യാധികള്‍ തീര്‍ക്കുമവന്‍ (കാല്‍വരി..)
2
ഏറെ പിഴച്ചു ഞാന്‍ വഴിതെറ്റി വീണുപോയി
മ്ലേച്ഛമാം ജീവിതവഴിയിലൂടെ
ഈ അശുദ്ധമാം ജീവിതം ചെയ്തുപോയ നാളുകള്‍
രക്ഷകാ തവ കൃപ നിറയ്ക്കണമേ (കാല്‍വരി..)
3
എന്റെ ആശയറ്റീമരുയാത്രയതില്
നാശമാം ഗര്‍ത്തത്തില്‍ വീണിടാതെ
എന്‍പേര്‍ക്കായ് തകര്‍ന്ന യേശുനാഥാ
തിരുശാശ്വതപാതയില് നടത്തണമേ (കാല്‍വരി..)
Song lyrics and video of 'kalvari krooshil yagamay theernnavane karunya nadha thirumunpil namichidunnu'