We are doing a site revamp. Sorry for the inconvenience.
കണ്ണീരുമായ് ഞാന്‍ കാതോര്‍ത്തു നിന്നപ്പോള്‍
കേട്ട വചനം നിന് വചനം (2)
ആശ്വാസമായ് ആനന്ദമായ്
ആ വചനം എന്നില്‍ അത്ഭുതമായ് (2)
വരേണമേ എന്നില്‍ വരേണമേ
എന്‍ രൂപവും ഭാവവും മാറ്റേണമേ
യേശുവേ ദിവ്യ വചനമേ (2) (കണ്ണീരുമായ്..)
സിരകളിലെല്ലാം കത്തിപ്പടര്‍ന്ന്
ഔഷധമാകും വചനമേ - എന്റെ രക്ഷയേ (2)
യേശുവേ എന്റെ ജീവനേ
ജീവന്റെ ജീവനാം നാഥനേ (2) (കണ്ണീരുമായ്..)
അനാദി തൊട്ടേ അനന്തമാം
സ്നേഹപ്രവാഹം ചൊരിഞ്ഞവനേ - എന്റെ രക്ഷകാ (2)
സ്തോത്രങ്ങളാല്‍ അഭിഷേകവും
സമര്‍പ്പണത്തിന് തിരിനാളവും (2) (കണ്ണീരുമായ്..)
Malayalam christian song 'Kanneerumay njan kathorthu ninnappol ketta vachanam nin vachanam' sung by blessed singer 'Kester'.