We are doing a site revamp. Sorry for the inconvenience.
എനിക്കായൊരുത്തമ സമ്പത്ത്സ്വര്ഗ്ഗരാജ്യത്തില് ഒരുക്കുന്നതാല്‍
ഇനി ലോകത്തെ സ്നേഹിച്ചീടുവാന്
ഒരു കാലത്തും പോകയില്ല ഞാന്‍ (2)
എന്റെ ആയുസ്സിന് ദിനമൊക്കെയും
നിന്നെ മാത്രം ഞാനിനി സേവിക്കും
എന്റെ പ്രാണനായകനേശുവേ
നിന്റെ സ്നേഹം നീ എനിക്കേകിടണേ (2)
1
ഏഴയാകുന്ന എന്നെ സ്നേഹിച്ച
നിന്റെ സ്നേഹം എത്രയോ ആശ്ചര്യം
എന്റെ പാപശാപങ്ങള്‍ നീക്കി നിന്
തിരുജീവനാല് എന്നെ നിറച്ചല്ലോ (2) (എന്റെ ആയുസ്സിന്..)
2
എന്റെ ദേഹവും തിരു ആലയമായ്
നിന്റെ ആത്മാവെ എനിക്കേകിയതാല്‍
തിരുനാമത്തിന് മഹത്വത്തിന്നായ്
ഇനി ജീവിപ്പാന്‍ കൃപ നല്‍കുക (2) (എന്റെ ആയുസ്സിന്..)