We are doing a site revamp. Sorry for the inconvenience.
ഇത്രനാളും ഞാന്‍ അറിഞ്ഞതല്ലേ
എത്രയോ നല്ലവന്‍ എന്റെ ദൈവം
ഇത്രനാളും ഞാന്‍ രുചിച്ചതല്ലേ
എത്രയോ നിസ്തുലം അവന്റെ സ്നേഹം
എണ്ണിക്കൂടാത്തതാം
നന്മകള് നല്കി
ഇന്നയോളമെന്നെ
നടത്തിയില്ലേ..!
1
കാലിടറാതെന് മനമിടറാതെ
കാതരവഴികളില് കൂടെവരും
ഞാന്‍ വീണുപോയാല്‍ തന് ഭുജങ്ങള്‍
നീട്ടിയെന്നെ താങ്ങുമവന്‍ (എണ്ണിക്കൂടാ..)
2
ജീവിത വേനല്‍ ചൂടിലെന്‍ ജീവന്
വാടിയുലഞ്ഞു കരിഞ്ഞാലും
തന് സ്നേഹമഴയാലെന്നില് തന് പുതു-
ജീവനേകും ദൈവമവന് (എണ്ണിക്കൂടാ..)
3
കൂരിരുള്‍ താഴ്വരെ ഞാന്‍ നടന്നാലും
കൂടെയുണ്ടെന്നുടെ നല്ലിടയന്
ഞാന്‍ പോലുമറിയാതെന്റെ വഴിയില്‍
കാവലായിടും സ്നേഹമവന് (എണ്ണിക്കൂടാ..)