സുരഭിലസുന്ദര സ്തുതിഗീതം

സുരഭിലസുന്ദര സ്തുതിഗീതം

ഉയരുന്നു കല്ലറ പാദാവില്‍ (2)

രാജാധി രാജന്‍ യേശുനാഥന്‍

ജയഘോഷത്തോടുയര്‍ക്കുന്നു (2)

വാഴ്ത്തിപ്പാടിടാം കര്‍ത്തനെ, നന്ദിയേകി ബലിയേകിടാം

തിരുമുല്‍ക്കാഴ്ചയേകിടാം, സ്വയം യാഗമായ്‌ തീര്‍ന്നിടാം (2)

                1

വിശുദ്ധഗണം അണി ചേരുന്നു

രക്ഷകന്‍റെ ഉദ്ധാനത്തില്‍ (2)

പാരിടമാകെ പൊന്നൊളി വീശി

പ്രപഞ്ച നാഥന്‍ ഉയിര്‍ത്തെണീറ്റു (2) (വാഴ്ത്തി..)

                2

സര്‍വ്വചരാചരം അണി നിരന്നു

ജീവനാഥന്‍റെ ഉദ്ധാനത്തില്‍ (2)

ആഹ്ലാദത്താല്‍ ആലപിപ്പൂ

യേശുനാഥന്‍ ഉദ്ധിതനായ്‌ (2) (വാഴ്ത്തി..)