ദൈവത്തിന്‍ ദൂതസംഘം  ദൂതുമായ്‌ വന്നു വാനില്‍

ദൈവത്തിന്‍ ദൂതസംഘം 

ദൂതുമായ്‌ വന്നു വാനില്‍

ശാന്തമാം രാവിലിന്ന്‍

രാജരാജന്‍ പിറന്നു (2)

                1

മനുജനാമേശു നാഥന്‍

ദാസവേഷം ധരിച്ചു

മര്‍ത്യരെ രക്ഷിച്ചീടാന്‍

കാലിക്കൂട്ടില്‍ പിറന്നു (2)

വാഴ്ത്തിടാം വണങ്ങിടാം

പരമപിതാവിനു സ്തുതി പാടാം (ദൈവത്തിന്‍..)

                2

ദാവീദിന്‍ സൂനുവായി

ദൈവത്തിന്‍ ഏക ജാതന്‍

സത്യവും മാര്‍ഗ്ഗവുമായ്

മന്നിടത്തില്‍ പിറന്നു (2)

വാഴ്ത്തിടാം വണങ്ങിടാം

പരമപിതാവിനു സ്തുതി പാടാം (ദൈവത്തിന്‍..)