രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി

രാത്രി രാത്രി രജത രാത്രി രാജാധി രാജന്‍ പിറന്ന രാത്രി (2)                        1

ദുഖങ്ങളെല്ലാം അകലുന്ന രാത്രി.. (2)

ദുഖിതര്‍ക്കാശ്വാസം ഏകുന്ന രാത്രി 

നീഹാര ശീതള രാത്രി.. സ്വര്‍ഗ്ഗീയ രാത്രി (2)

ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ.. 

ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. (രാത്രി രാത്രി..)

                        2

താരാകുമാരികള്‍ തന്‍ സംഗീത മാധുരി (2)

താരാപഥങ്ങളില്‍ ഉയരുന്ന രാത്രി 

തൂമഞ്ഞു പെയ്യുന്ന രാത്രി.. സ്വര്‍ഗ്ഗീയ രാത്രി 

ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ.. 

ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. (രാത്രി രാത്രി..)

                        3

ദൈവീക സ്നേഹം മേരി തന്‍ സുതനായ്‌..(2)

ഈ മണ്ണിന്‍റെ മടിയില്‍ മയങ്ങുന്ന രാത്രി 

സന്മനസ്സുള്ളോര്‍ തന്‍ രാത്രി.. സ്വര്‍ഗ്ഗീയ രാത്രി (2)

ഗ്ലോറിയ..ഗ്ലോറിയ..ഗ്ലോറിയ..

ഗ്ലോറിയ ഇന്‍ എക്സല്‍സീസ് ദേവൂ.. (രാത്രി രാത്രി..)