വരിക നാഥാ! ഈ യോഗത്തിങ്കല്‍ - നീ

                പല്ലവി

വരിക നാഥാ! ഈ യോഗത്തിങ്കല്‍ - നീ

വരിക നാഥാ! ഈ യോഗത്തിങ്കല്‍

            ചരണങ്ങള്‍

                     1

മന്ദബുദ്ധിയോടിതാ - ദാസന്മാര്‍ വന്നീടുന്നേ

തരിക നാഥാ - സല്‍ബുദ്ധിയിപ്പോള്‍ - (വരിക..)

                     2

മണ്ണുമയമാം ഞങ്ങള്‍ - മദ്ധ്യത്തില്‍ വന്നിറങ്ങി

നിറയ്ക്ക നാഥാ - നിന്നാത്മാവിനാല്‍ - (വരിക..)

                     3

ആശയോടിതാ ഞങ്ങള്‍ - സാഷ്ടാംഗം വീണിടുന്നേ

ആശിഷം താ മഴ - പെയ്യുമ്പോലെ - (വരിക..)

                     4

ഹല്ലേലൂ ഹല്ലേലുയ്യാ - പാടുവിന്‍ യേശുവിന്നു 

കൊടുപ്പിന്‍ സദാ - സ്തുതി സ്തോത്രങ്ങളെ - (വരിക..)

                     5

താതസുതാത്മാവിന്നു - വന്ദനം ഇന്നുമെന്നും

ആക സദാ - കാലാന്ത്യത്തോളം - (വരിക..)