ബാല വത്സലാ അതി പ്രീതിയോടിന്നീ

ബാല വത്സലാ അതി പ്രീതിയോടിന്നീ

ബാലരെ (നെ,യെ) യേന്തി

ആശീര്‍വദിക്ക യേശുവേ

                     1

ബാലരെ തടയരുതെന്നുരച്ചവാ

തലമേല്‍ കൈവച്ചു വരമരുള്‍ക മോദമായ്

                     2

ദൈവത്തിന്‍ രാജ്യം ശിശു തുല്യര്‍ക്കാണെന്നു

ദൈവനന്ദനന്‍ അന്നു ചൊന്നപോലിന്നു

                     3

പ്രായമേറുമ്പോള്‍ പാപമാര്‍ഗ്ഗം ചേരാതെ

പ്രാണനാഥനേ പരിശുദ്ധിയേകണേ

                     4

കുഞ്ഞുങ്ങള്‍ക്കായും തിരു ജീവന്‍വിട്ടോനേ

നെഞ്ചകം വാണു ജീവിപ്പിക്കയെങ്ങളെ

രാഗം-മോഹനം-ഏകതാളം

"ബാലര്‍ നേസനേ" - എന്ന രീതി