യേശുപരാ എങ്ങും നല്‍ സമാധാനം

യേശുപരാ എങ്ങും നല്‍ സമാധാനം

ഇക്കാലം അരുള്‍ക പരാ

                    1

നാശമുള്ള പാരില്‍ നന്മ നിറച്ചീടാന്‍

ആശിച്ചു വന്ന നാഥാ-പാപ

നാശക ദൈവ ജാതാ- യേശു..

                    2

പാരില്‍ സമാധാനം-പക്ഷമാം നല്‍ദാനം

പൂരിപ്പാന്‍ വന്ന ദേവാ രക്ഷ

പാരില്‍ പകര്‍ന്ന ദേവാ- യേശു..

                    3

ചോരയൊന്നില്‍ നിന്നും-തോന്നിയവര്‍ തമ്മില്‍

ഏറെ ശല്യം ചെയ്യുന്നു-ക്രൂര-

പ്പോരില്‍ പലര്‍ ചാകുന്നു- യേശു..

                    4

സാരമറ്റതായ-സംഗതിയാല്‍ തുള്ളി

ഏറെപ്പേര്‍ ചാകുന്നയ്യോ-പേയും

ഏറെ ജയിക്കുന്നയ്യോ- യേശു..

                    5

വൃദ്ധര്‍ ക്ഷീണര്‍ ഏറെ-മക്കള്‍ ഭാര്യമാരും

അത്തല്‍ പെടുന്നതാലെ-ദാരി-

ദ്ര്യത്തില്‍ പെടുന്നിക്കാലം- യേശു..

                    6

ഏതും യത്നമെന്യേ-ഏറെപ്പേര്‍ ചാകുന്നേ

പാതാളത്തില്‍ ചേരുന്നേ-അതാല്‍

വേതാളം ഞെളിയുന്നേ- യേശു..

                    7

യുദ്ധം ശണ്ഠ നീക്കി-യോഗ്യ സമാധാനം

അത്യാവശ്യം തന്നീടാന്‍-എങ്ങും

സത്യാനുഗ്രഹം കൂടാന്‍- യേശു..