ഗീതം ഗീതം ജയ ജയ ഗീതം

                    1ഗീതം ഗീതം ജയ ജയ ഗീതം പാടുവിന്‍ സോദരരെ - നമ്മള്‍ യേശുനാഥന്‍ ജീവിക്കുന്നതിനാല്‍ ജയഗീതം പാടിടുവിന്‍ (ഗീതം..)                    2പാപം ശാപം സകലവും തീര്‍പ്പാന്‍ അവതരിച്ചിഹെ നരനായ്‌ - ദൈവ കോപത്തീയില്‍ വെന്തെരിഞ്ഞവനാം രക്ഷകന്‍ ജീവിക്കുന്നു (ഗീതം..)                    3ഉലകമാഹാന്മാരഖിലരുമൊരുപോല്‍ ഉറങ്ങുന്നു കല്ലറയില്‍ - നമ്മള്‍ ഉന്നതന്‍ യേശു മഹേശ്വരന്‍ മാത്രം ഉയരത്തില്‍ വാണിടുന്നു (ഗീതം..)                    4കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പീന്‍ ഉല്‍സുകരായിരിപ്പിന്‍ - നമ്മള്‍ ആത്മനാഥന്‍ ജീവിക്കവെ ഇനി അലസത ശരിയാമോ? (ഗീതം..)                    5വാതിലുകളെ! നിങ്ങള്‍ തലകളെ ഉയര്‍ത്തീന്‍

വരുന്നിതാ ജയരാജന്‍ - നിങ്ങള്‍

ഉയര്‍ന്നിരിപ്പീന്‍ കതകുകളെ ശ്രീ-

യേശുവെ സ്വീകരിപ്പാന്‍ (ഗീതം..)