കൈകള്‍ കൂപ്പി കണ്ണുകള്‍ പൂട്ടി

കൈകള്‍ കൂപ്പി കണ്ണുകള്‍ പൂട്ടികര്‍ത്താവേ നിന്നോടു യാചിക്കുന്നു

ഉള്ളിന്‍റെ ഉള്ളില്‍ നന്മകള്‍ നിറയാന്‍

നിന്‍ മുന്‍പില്‍ ഞങ്ങള്‍ വന്നിടുന്നു (കൈകള്‍..)

                     1

സോദരനോട്‌ ക്ഷമിച്ചിടാനെന്നും

സന്മനസ്സേകിടേണേ (2)

കൂട്ടുകാര്‍ക്കെന്നും നന്മകള്‍ ചെയ്യാന്‍

കര്‍ത്താവേ എന്നെ ഒരുക്കിടണെ (2) (കൈകള്‍..)

                     2

സുന്ദരലോകം ചമച്ചതിനായി

നന്ദി ഞാനേകിടുന്നു (2)

സഹജീവികള്‍ക്കെല്ലാം സൌഖ്യം പകരാന്‍

സര്‍വ്വേശ്വരാ നീ കനിഞ്ഞിടണെ (2) (കൈകള്‍..)