കാല്‍വരി മലമുകളില്‍

കാല്‍വരി മലമുകളില്‍ക്രൂശിച്ചു നാഥനെ അവര്‍ (2)

താതന്‍ മാനവ രക്ഷയ്ക്കായ്‌

ക്രൂശിന്മേല്‍ യാഗമായ്‌ (2)

നിനക്കായ്‌ അല്ലയോ

സര്‍വ്വതും സഹിച്ചതും (2)

കാല്‍വരി മലമുകളില്‍

                1

കാല്‍വരി മലമുകളില്‍

കാണുന്നു നാഥാ നിന്‍ മുഖം (2)

ഇരുവര്‍ നടുവില്‍ മരക്കുരിശില്‍

സ്നേഹനാഥനെ കാണൂ നീ (2) (നിനക്കായ്‌..)

                2

കാല്‍വരി മലമുകളില്‍

കേള്‍ക്കുന്നു നാഥാ നിന്‍ സ്വരം (2)

ദാഹജലം നല്‍കുവാനായ്

ശാന്തനായ്‌ കേഴുന്നു (2) (നിനക്കായ്‌..)