യേശുവേ ദാസരാകും ഞങ്ങളെ അനുഗ്രഹിക്ക

                            പല്ലവി

യേശുവേ ദാസരാകും ഞങ്ങളെ അനുഗ്രഹിക്ക - നിന്‍റെ

                        അനുപല്ലവി

ആശീര്‍വാദമേകീടുക ഞങ്ങളിലിന്നുമെന്നും - (യേശുവേ..)

                        ചരണങ്ങള്‍

                                 1

നിന്നുടെ ആത്മാവെ നീ ഞങ്ങളിലേക്കയക്ക

വന്നവന്‍ ഞങ്ങളിന്മേലാവസിച്ചീടണമേ - മഹാ

ഉന്നതനാമേശുദേവാ നല്‍വരദായകനേ - (യേശുവേ..)

                                 2

നിന്നുടെ കൊടിയതിന്‍റെ കീഴിലായ്‌ നിന്നു ഞങ്ങള്‍ 

മന്നിടം കായമോടും മന്നിടരാജനോടും - യുദ്ധം

എന്നുമേ ചെയ്തീടുവാനായ് നിന്‍ ഭടരാക്കണമേ - (യേശുവേ..)

                                 3

നിന്‍ തിരുക്രൂശു ഞങ്ങള്‍ കൊടിയടയാളമായി

സന്തതം കയ്യിലേന്തി പിന്തിരിയാതെ നിന്നു - മഹാ

അന്ധകാരാധിപതിയിന്‍ വന്‍ തലയെ തകര്‍പ്പാന്‍ - (യേശുവേ..)

                                 4

തൃക്കരം നീട്ടിയെങ്ങള്‍ ശിരസ്സില്‍ വെച്ചീടണമേ

തക്കതായുള്ള വാഴ്വീ മക്കള്‍ക്കരുളണമേ - നിന്‍റെ

പൊക്കമുള്ളോരാസനത്തിന്‍ മേലിരുന്നീ ദിനം നീ - (യേശുവേ..)

                                 5

നിന്നുടെ ആത്മനാ നീ ഞങ്ങളെ ജാതരാക്കി

പൊന്നെറുശാലേമതില്‍ വന്നിടും നാള്‍വരെയും - യേശു

മന്നനേ നിന്നാത്മാവാല്‍ നീ കാത്തിടുകിന്നുമെന്നും - (യേശുവേ..)