യേശുയെന്നടിസ്ഥാനം-ആശയവനിലത്രേ

യേശുയെന്നടിസ്ഥാനം-ആശയവനിലത്രേ ആശ്വാസത്തിന്‍ പൂര്‍ണ്ണത-യേശുവില്‍ കണ്ടേന്‍ ഞാനും

                                    1

എത്ര മധുരം അവന്‍-നാമമെനിക്കു പാര്‍ത്താല്‍ 

ഓര്‍ത്തു വരുന്തോറമെ-ന്നാര്‍ത്തി മാഞ്ഞുപോകുന്നു

                                    2

ദുഃഖം ദാരിദ്ര്യമെന്നി-വയ്ക്കുണ്ടോ ശക്തിയെന്മേല്‍ 

കൈയ്ക്കു പിടിച്ചു നട-ത്തിക്കൊണ്ടു പോകുന്നവന്‍

                                    3

രോഗമെന്നെപ്പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേ

വേഗം-വരുമെന്‍ നാഥന്‍-ദേഹം പുതുതാക്കീടാന്‍ 

                                    4

പാപത്താലെന്നില്‍ വന്ന-ശാപക്കറകള്‍ മാറ്റി

ശോഭിത നീതി വസ്ത്രം ആഭരണമായ്‌ നല്‍കും

                                    5

വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും

മുന്‍പും പിന്‍പുമായവന്‍-അന്‍പോടെന്നെ നടത്തും 

                                    6

ലോകമെനിക്കു വൈരി-ലോകമെന്നെ ത്യജിച്ചാല്‍ 

ശോകമെന്തെനിക്കതില്‍-ഏതും ഭയപ്പെടാ ഞാന്‍ (യേശു..)