ക്രൂശിലേശു യാഗമായി ലോകരക്ഷ ലക്ഷ്യമായ്‌

ക്രൂശിലേശു യാഗമായി ലോകരക്ഷ ലക്ഷ്യമായ്‌ചുമന്നു ഭാരം എന്‍റെ പാപം കാല്‍വരിയതിലേകനായ്‌ (2)

                                1

മെഴുകു പോലെ ഉരുകിയെന്‍റെ ഘോരമാകും വേദന 

ഹിമം പോലെ വെണ്മയായെന്‍ പാപപങ്കില ജീവിതം (2)

വെളിച്ചമേകി ശോഭ നല്‍കി 

ഇരുളു നിറഞ്ഞ എന്നാശകള്‍ (2) (ക്രൂശിലേശു..)

                                2

ശിരസ്സതില്‍ മുള്‍ക്കിരീടം വെച്ചെന്‍ ചിന്താഭാരങ്ങളകറ്റുവാന്‍

കാല്‍ക്കരം ആണിയാല്‍ തുളച്ചെന്‍ പാപക്രിയകള്‍ പൊറുക്കുവാന്‍ (2)

മാറിടം താന്‍ തുളച്ചെനിക്കായ്

ഹൃദയശാന്തിയെ നല്‍കുവാന്‍ (2) (ക്രൂശിലേശു..)