ഹാ നേരം വൈകി അന്തിയായിതേ

ഹാ നേരം വൈകി അന്തിയായിതേ,

കര്‍ത്താവേ പാര്‍ക്കുകെന്‍റെ കൂടവേ;

അന്യാശ്രയാശ്വാസങ്ങള്‍ പോകയില്‍

അനാഥ നാഥാ പാര്‍ക്കെന്നരികില്‍

എന്‍ ആയുഷ്ക്കാലം ഓടിപ്പോകുന്നു,

ഈ ലോക ശ്രീയും വാടിമങ്ങുന്നു;

എന്‍ ചുറ്റും സര്‍വ്വവും ക്ഷയിക്കയില്‍

മാറാത്ത നാഥാ പാര്‍ക്കെന്നരികില്‍

ഈ രാവു പോയ്‌ പ്രഭാതവും വരും

നിന്നാലും അന്തികേ ആ നേരവും;

ഒന്നിനും പോരാ ഞാന്‍ നല്‍ കാലത്തില്‍

പോലും; എന്‍ നാഥാ പാര്‍ക്കെന്നരികില്‍

വേണം നിന്‍ സാന്നിദ്ധ്യം നിരന്തരം;

നിന്‍ കാരുണ്യം ജയത്തിനെന്‍ ബലം

എന്നെ നടത്താന്‍ ആര്‍ ഈ ഭൂമിയില്‍

നിന്‍ തുല്യന്‍? നാഥാ പാര്‍ക്കെന്നരികില്‍

ഓരോ പരീക്ഷ എന്‍റെ ജീവനില്‍

ബാധിച്ചെന്നെ നിന്‍ സ്വച്ഛപാതയില്‍

നിന്നകറ്റായ്_വാന്‍ എന്നെ പ്രീതിയില്‍

കാത്താലും നാഥാ പാര്‍ക്കെന്നരികില്‍

എന്‍ മൃത്യു നാളില്‍ ക്രൂശു കാട്ടുക,

ആ അന്ധകാരെ ആകുകെന്‍ പ്രഭ;

ഭൂഛായ നീങ്ങും നിത്യതേജസ്സില്‍,

ജീവന്‍, ചാവിലും പാര്‍ക്കെന്നരികില്‍

Lyrics : Henry Francis Lyte

Translated By : മോശ വത്സലം ശാസ്ത്രിയാര്‍