ഈശ ദൈവസുതാ ശുദ്ധ-നാവിയേ വിമലാ-തവ

                        പല്ലവി

ഈശ ദൈവസുതാ ശുദ്ധ-നാവിയേ വിമലാ-തവ

ദാസര്‍ നിന്‍ ദയയ്ക്കായ്‌ സ്തോത്രം-ചെയ്യുന്നു പരനേ

                    അനുപല്ലവി

കരുണാസനം വഴി-വരണം സഭാമദ്ധ്യേ- (ജഗദീശ..)

                    ചരണങ്ങള്‍

                                  1

ദോഷം ശോധനകള്‍ ഒന്നും നാശം ചെയ്തിടാതെ-സര്‍വ

ആശിഷം വരങ്ങള്‍ തന്നു-സൂക്ഷിച്ച പരനേ

ഇവയ്ക്കായെല്ലാറ്റിനും-സ്തവമിന്നുമെന്നേയ്ക്കും- (ജഗദീശ..)

                                  2

ആപത്തും ദുരിതം ക്ഷാമം ഭീരുത്വങ്ങള്‍ യുദ്ധം-വരാ-

തെ ബുദ്ധി സുഖം ക്ഷേമം-ഏറെ തന്ന പരാ

മശിഹാ കാര്യസ്ഥനേ-വിശുദ്ധാത്മനേ ഗുരോ- (ജഗദീശ..)

                                  3

നന്മകള്‍ ബഹുത്വം എന്നും-തന്നതിന്‍ നിമിത്തം-ദേവാ

നിന്‍ നാമത്തിനെന്നും നന്ദി-വന്ദനം ചെയ്യുന്നു

അനഘാ പരാസുതാ-അമലാ ശുദ്ധാത്മനേ- (ജഗദീശ..)

                                  4

സത്യവേദമുടന്‍ ക്രിസ്തിന്‍-ശുദ്ധ മാര്‍ഗ്ഗമതും-തന്നു

പഥ്യമായ് നടപ്പാന്‍ നിത്യം കാത്ത നിന്‍-കൃപക്കായ്‌

സതതം ദയാനിധേ-സ്തുതിദാസര്‍ ചെയ്യുന്നേ- (ജഗദീശ..)

                                  5

ദൂതരിന്‍ സ്തുതിയെ നിത്യം-മോദേന ശ്രവിക്കും-സര്‍വ

നാഥനേ യഹോവേ രക്ഷാ-നാഥനേ മശിഹാ

അതി പാവനാത്മനേ-ഇതും ഏറ്റുകൊള്ളുകേ- (ജഗദീശ..)